വിഴിഞ്ഞം വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി; കേന്ദ്രസഹായം തേടി കേരളം

വിഴിഞ്ഞം വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി; കേന്ദ്രസഹായം തേടി കേരളം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ രാജ്യത്തെ പ്രധാന സമുദ്രവ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനായി 1.03 ലക്ഷം കോടി രൂപയുടെ 12 വികസന പദ്ധതികൾക്ക് കേരളം കേന്ദ്രസർക്കാരിന്റെ പിന്തുണ തേടി. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതികൾ അവതരിപ്പിച്ചത്.


വിഴിഞ്ഞം തുറമുഖത്തെ പ്രധാന സമുദ്രവ്യാപാര–ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റുന്ന 'മിഷൻ സമുദ്ര' പദ്ധതിക്കാണ് പ്രധാന പരിഗണന നൽകുന്നത്. കപ്പൽനിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉൽപ്പാദനം, ലോജിസ്റ്റിക്സ് പാർക്കുകൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

റോഡ്, റെയിൽവേ വികസനവും വിമാനത്താവള വികസനവും നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരം നൽകണമെന്നും കേന്ദ്രസർക്കാരിന്റെ വിവിധ വികസന പദ്ധതികളിൽ കേരളത്തിന് അർഹമായ പരിഗണന നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ, അധിക വൈദ്യുതി വിഹിതം, വൈദ്യുതി മേഖലയിലെ വായ്പാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കൽ, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കൽ തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.

പദ്ധതികൾ നടപ്പായാൽ വിഴിഞ്ഞം തുറമുഖത്തെ ചുറ്റിപ്പറ്റി വലിയ വ്യവസായ–ഗതാഗത ശൃംഖല വികസിപ്പിക്കാൻ കഴിയുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network